Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കാല മുന്നൊരുക്കം, അവലോകനയോഗം ചേർന്നു

22 May 2024 18:35 IST

ENLIGHT REPORTER KODAKARA

Share News :

ചാലക്കുടി നിയോജകമണ്ഡലത്തിലെ മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട അവലോകനയോഗം സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു.  

മഴക്കാലത്തിനു മുൻപ്  സ്വീകരിച്ച് വരാറുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുള്ളതായി  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ  യോഗത്തിൽ അറിയിച്ചു.

വകുപ്പുകൾ പരസ്പര സഹകരണത്തോടെ പൂർത്തിയാക്കേണ്ട ഒരുക്കങ്ങൾക്ക് സംയുക്ത പരിശോധനകൾ ആവശ്യമാണെങ്കിൽ അതിനാവശ്യമായ നടപടികൾ ഉടൻ പൂർത്തിയാക്കി അടിയന്തിര സാഹചര്യങ്ങൾ  നേരിടുവാൻ ജാഗ്രതയുള്ളവരിയിരിയ്ക്കണമെന്നും എം എൽ എ യോഗത്തിൽ നിർദേശിച്ചു.


അടിയന്തിര സാഹചര്യങ്ങൾ നേരിടുവാൻ ജില്ലാതലത്തിൽ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി ജില്ലാകളക്ടർ അറിയിച്ചതായും എം എൽ എ കൂട്ടിച്ചേർത്തു.


ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ കെ പി ജെയിംസ്, ആതിര ദേവരാജൻ,അമ്പിളി സോമൻ , പി സി ബിജു  ഡെപ്യൂട്ടി ഡി എം ഒ സതീഷ് , ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ഹെറാൾഡ്,കെ എസ് ഇ ബി ചാലക്കുടി എക്സിക്യൂട്ടീവ് എഞ്ചിനിയർ ബി ഷീജ , ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സീന എ ഐ,  പുഴ സംരക്ഷണ സമിതി പ്രതിനിധി എസ് പി രവി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപ് പി ജി, പരിയാരം ഫോറസ്ററ് റേഞ്ചർ അരുൺ വി എസ് , പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ അനു കെ സദാനന്ദൻ , തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News