Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃപ്പേക്കുളം അച്യുതമാരാരെ അനുസ്മരിച്ചു

15 Mar 2025 19:10 IST

ENLIGHT REPORTER KODAKARA

Share News :


കൊടകര : മേളകല സംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ മേളാചാര്യന്‍ തൃപ്പേക്കുളം അച്യുതമാരാരുടെ 11-ാം ചരമവാര്‍ഷികദിനം ആചരിച്ചു. കൊടകര ടൗണ്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ് എം.എല്‍.വേലായുധന്‍നായര്‍ അച്യുതമാരാരുടെ ഛായാചിത്രത്തിനുമുമ്പില്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ് പി.എം.നാരായണമാരാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ഉണ്ണി അനുസ്മരണപ്രഭാഷണം നടത്തി. കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, അരുണ്‍ പാലാഴി, അജിത്ത് വടക്കൂട്ട്, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, വിജില്‍മേനോന്‍, റിനിത്ത് ചിറ്റിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News