Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സമ്മേളനം പറവൂരിൽ

05 Jan 2025 14:22 IST

Anvar Kaitharam

Share News :

അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സമ്മേളനം പറവൂരിൽ


പറവൂർ: അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സമ്മേളനം ജനുവരി 5, 6, 7, 8 തീയതികളിൽ പറവൂരിൽ വച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് പതാക, ബാനർ, കൊടിമര ജാഥകൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കും.

നാളെ വൈകിട്ട് 4 ന് ചേന്ദമംഗലം കവലയിൽ സംഗമിക്കുന്ന ജാഥകൾ പ്രകടനമായി മുനിസിപ്പൽ പാർക്കിൽ എത്തി സമ്മേളനത്തിന് പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 10 ന് പ്രതിനിധി സമ്മേളനം ദേശീയ പ്രസിഡന്റ് രാജൻ ക്ഷിർസാഗർ ഉദ്ഘാടനം ചെയ്യും.

4 മണിക്ക് കാർഷിക മേഖലയിലെ വെല്ലുവിളികളും പരിഹാരമാർഗ്ഗവും സെമിനാർ പി സന്തോഷ്കുമാർ എം.പി ഉദ്ഘാടനം ചെയ്യും. 8-ാം തിയതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, മണ്ഡലം സെക്രട്ടറി എം ആർ ശോഭനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Follow us on :

More in Related News