Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2024 08:30 IST
Share News :
കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു
പറവൂർ: കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. ഏഴിക്കര പഞ്ചായത്ത് വാർഡ് 12ൽ കുണ്ടേക്കാവ് - പള്ളത്ത് പടി റോഡിൽ രണ്ടിടത്താണ് ജല അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളം പാഴാകുന്നത്.
ഒരു മാസം മുമ്പ് പൈപ്പുകൾ പൊട്ടിയപ്പോൾ തന്നെ പഞ്ചായത്തംഗം അധികൃതരെ അറിയിച്ചതാണ്. കരാറുകാർ സമരത്തിലാണെന്ന കാര്യം പറഞ്ഞ് ഉദ്യോഗസ്ഥർ കൈയൊഴിയുകയാണെന്നും അടിയന്തിരമായി ഇവ നന്നാക്കണമെന്നും പഞ്ചായത്തംഗം എം ബി ചന്ദ്രബോസ് ആവശ്യപ്പെട്ടു. മാത്രമല്ല വെള്ളം കെട്ടിക്കിടന്നതുമൂലം റോഡ് തകർന്ന് ആഴത്തിലുള്ള ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലമായതിനാൽ അഴുക്കു കലർന്ന മലിനജലം പൈപ്പിൻ്റെ പൊട്ടിയ ഭാഗത്ത് കൂടെ ഉള്ളിലേക്കിറങ്ങാൻ സാധ്യതയുണ്ട്. മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ വ്യാപകമായ സമയത്ത് അധികൃതർ കാണിക്കുന്ന അനാസ്ഥ മനുഷ്യജീവന് ഭീഷണിയാകുകയാണ്.
Follow us on :
Tags:
More in Related News
Please select your location.