Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 17:01 IST
Share News :
കോഴിക്കോട് : തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായി മമതാ ബാനർജി നിയമിച്ച പി.വി. അൻവറിനെ പാർട്ടി നേതാക്കൾ സന്ദർശിച്ചു. പാർട്ടി പ്രവർത്തനങ്ങൾക്ക് കേരള പ്രദേശ് കമ്മിറ്റി എല്ലാ പിന്തുണയും ഉറപ്പു വരുത്തുന്നതായി നേതാക്കൾ അറിയിച്ചു.
സംസ്ഥാന വർക്കിങ് പ്രസിഡൻറ് ഷംസു പയനിങ്ങൽ, ജനറൽ സെക്രട്ടറി ഹാരിസ് പാലത്തിങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ പിവി അൻവറുമായി നടന്ന കൂടിക്കാഴ്ചയിൽ, തൃണമൂൽ കോൺഗ്രസ് കേരളത്തിലെ നിലപാടുകൾ കൂടുതൽ ശക്തിപ്പെടുത്താൻ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
പിവി അൻവർ ( സംസ്ഥാന കൺവീനർ)നേതൃത്വത്തിൽ ഉൾപ്പെടുത്തിയ പുതിയ മാറ്റങ്ങൾ പാർട്ടിക്ക് കേരളത്തിൽ ശക്തമായ വേരോട്ടം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. ജനപക്ഷ രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസ് ഒരു ശക്തമായ പ്രതിപക്ഷമായി മാറുമെന്നും ജനങ്ങൾ അതിനെ സ്വീകരിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
പാർട്ടിയുടെ സംസ്ഥാന നേതൃത്വം അടുത്ത ദിവസങ്ങളിൽ വിപുലമായ യോഗങ്ങൾ സംഘടിപ്പിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്ന് ജനറൽ സെക്രട്ടറി ഹാരിസ് പാലത്തിങ്ങൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.