Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുങ്ങല്ലൂർ - തൃശൂർ റോഡ് പുനർനിർമാണം അടിയന്തിരമായി പൂർത്തിയാക്കണം കൊടുങ്ങല്ലൂർ തൃശൂർ പാസഞ്ചർസ് ഫോറം

04 Jul 2024 09:03 IST

WILSON MECHERY

Share News :


വെള്ളാങ്ങല്ലൂർ:

കൊടുങ്ങല്ലൂർ തൃശൂർ റോഡിന്റെ പുനർ നിർമാണ പ്രക്രിയ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുവാനും അടിയന്തിരമായി നിയമപോരാട്ടം നടത്തുവാനുമായി കൊടുങ്ങല്ലൂർ തൃശൂർ പാസ്സഞ്ചർസ് ഫോറം ആലോചിക്കുന്നു. സമയബന്ധിതമായി പണി പൂർത്തികരിക്കും എന്ന ഉറപ്പ് കടലാസ്സിൽ മാത്രമായി ഒതുങ്ങി.. റോഡിലൂടെ ഉള്ള യാത്ര അത്യധികം ക്ലേശകരമാണെന്ന് ഡ്രൈവർമാരും യാത്രക്കാരും ഒരുപോലെ പരാതി പെടുന്നു. പുനർനിർമാണ പ്രക്രിയ ഉടനെ പൂർത്തീകരിക്കണം എന്നും, അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭവും നിയമ നടപടികളും ആരംഭിക്കും എന്നും കൊടുങ്ങല്ലൂർ തൃശൂർ പാസഞ്ചർസ് ഫോറം തീരുമാനിച്ചു. പ്രസിഡണ്ട്‌ പി.എ സീതി മാസ്റ്റർ, ജനറൽ സെക്രട്ടറി പി.കെ.എം അഷറഫ്, ചീഫ് കോർഡിനേറ്റർ അഡ്വ. ഷാനവാസ്‌ കാട്ടകത്ത് (ഹൈകോർട്), സെക്രട്ടറി ജസീൽ പിച്ചത്തറ, പി.ജി പാർത്ഥ സാരഥി മാസ്റ്റർ (ട്രഷറർ), പ്രൊഫ. കെ അജിതാ (വൈസ് പ്രസിഡന്റ്), കെ.ടി സുബ്രമണ്യൻ, സി. എസ് തിലകൻ, ടി.കെ കൊച്ചു ഇബ്രാഹിം, വി.അർ രഞ്ജിത്ത് മാസ്റ്റർ, ഹരി തേജസ്‌ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News