Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2024 19:28 IST
Share News :
പരപ്പനങ്ങാടി : നഗരസഭയിൽ പുറമ്പോക്ക് ഭൂമിയിൽ പ്രവർത്തിക്കുന്ന കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റിൻ്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതി സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ .വിജിലൻസിൽ പരാതി നൽകി. നഗരസഭയുടെ അധീനതയിലുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിൽ വേസ്റ്റ് കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തിനാണ് പ്രതിമാസം 30,000 രൂപ വാടക വാങ്ങുന്നത്.
പാലത്തിങ്ങൽ അങ്ങാടിയോട് ചേർന്ന ഭൂമിയിലാണ് മൂന്ന് വർഷത്തിലധികം കാലമായി പരപ്പനങ്ങാടി നഗരസഭയിലേക്കും ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള റിംഗ് കമ്പോസ്റ്റ് നിർമ്മിക്കുന്നത്. പരപ്പനങ്ങാടി നഗരസഭക്ക് ഈ ഇനത്തിൽ ഒരു രൂപ പോലും ലഭിക്കുന്നില്ല എന്നും ഉന്നതരായ ചില കൗൺസിലർമാരാണ് ലക്ഷക്കണക്കിന് രൂപ അഴിമതിപ്പണം കൈപ്പറ്റിയതെന്നും പരാതിയിൽ പറയുന്നു.
എൻ എഫ് പിആർ സംസ്ഥാന വൈസ്.പ്രസിഡൻറ് മനാഫ് താനൂർ മണ്ഡലം പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത്, എം.സി.അറഫാത്ത് പാറപ്പുറം, നിയാസ് അഞ്ചപ്പുര എന്നീ ഭാരവാഹികളുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. എൻലൈറ്റ് ന്യൂസാണ് ഈ വാർത്ത ആദ്യം പുറത്ത് വിട്ടത്.
Follow us on :
Tags:
More in Related News
Please select your location.