Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുലിയുടെ ആക്രമണം: കറവപ്പശു ചത്തു

26 Nov 2024 17:22 IST

ജേർണലിസ്റ്റ്

Share News :

മറയൂര്‍: വാഗുവര ഞാവല്‍ ഡിവിഷനില്‍ പുലിയുടെ ആക്രമണത്തില്‍ കറവപ്പശു ചത്തു. തോട്ടം തൊഴിലാളിയായ മുത്തുപാണ്ടിയുടെ കറവ പശുവിനെയാണ് തിങ്കളാഴ്ച വൈകിട്ട് പുല ആക്രമിച്ചത്. മേയാന്‍ തേയിലത്തോട്ടത്തില്‍ വിട്ടിരുന്ന പശുവിനെ പാല്‍ എടുക്കാന്‍ വേണ്ടി വൈകിട്ട് അഞ്ചോടെ കൊണ്ടുവരാന്‍ പോയപ്പോഴാണ് പശുവിനെ പുലി ആക്രമിച്ച് പരുക്കേറ്റ നിലയില്‍ കണ്ടത്. ഒരു മണിക്കൂറിനുള്ളില്‍ ചത്തു. പ്രദേശത്ത് വര്‍ഷങ്ങളായി പുലിയുടെ സാന്നിധ്യം ഉള്ളതായും തൊഴിലാളികളും പുലിയെ കണ്ടുവന്നിട്ടുള്ളതായും പറഞ്ഞു.


Follow us on :

More in Related News