Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 14:24 IST
Share News :
ന്യൂഡൽഹി : പതഞ്ജലി പരസ്യ വിവാദക്കേസിൽ യോഗഗുരു ബാബ രാംദേവിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. കേസിൽ പരസ്യമായി മാപ്പുപറയാമെന്ന് ബാബ രാംദേവും അനുയായി ബാലകൃഷ്ണയും കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഒരാഴ്ച കോടതി സമയം അനുവദിച്ചു. ഇരുവർക്കും കേസിൽ നിന്നും വിടുതൽ നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന പരാതിയിലാണ് നടപടി.ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതിയിൽ ഹാജരായ ബാബ രാംദേവും ബാലകൃഷ്ണയും തെറ്റായ പരസ്യം നൽകിയതിൽ കോടതിയിൽ വ്യക്തിപരമായി മാപ്പപേക്ഷ നൽകി. ക്ഷമാപണം ശ്രദ്ധിച്ചെങ്കിലും ഈ ഘട്ടത്തിൽ അവരെ വിട്ടയക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.കോടതിയുമായി അവർക്ക് ബന്ധമുണ്ടെന്ന് അവർക്ക് തോന്നണം എന്നു പറഞ്ഞുകൊണ്ട് ബാബ രാംദേവിനോടും ബാലകൃഷ്ണയോടും മുന്നോട്ടു വരാൻ കോടതി നിർദേശിച്ചു. നിങ്ങൾക്ക് അലോപ്പതിയെ തരംതാഴ്ത്താൻ കഴിയില്ലെന്ന് കോടതി ബാലകൃഷ്ണയോട് പറഞ്ഞു. കോടതിയോട് ഒരു തരത്തിലും അനാദരവ് കാണിക്കാൻ ഉദ്ദേശമില്ലെന്ന് രാംദേവ് വ്യക്തമാക്കി. കേസിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണ് എന്ന് രാംദേവിനും ബാലകൃഷ്ണയ്ക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി കോടതിയെ അറിയിച്ചു. തുടർന്ന് കൂടുതൽ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി കേസ് ഏപ്രിൽ 23 ലേക്ക് മാറ്റി. കോടതിയിൽ സമർപ്പിച്ച രണ്ട് വ്യത്യസ്ത സത്യവാങ്മൂലങ്ങളിൽ, സുപ്രീം കോടതി കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 'മൊഴിയുടെ ലംഘന'ത്തിന് ബാബ രാംദേവും ബാലകൃഷ്ണയും ക്ഷമാപണം രേഖപ്പെടുത്തിയിരുന്നു.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ബാബാ രാംദേവിനെയും പതഞ്ജലി എം ഡി ആചാര്യ ബാലകൃഷ്ണയെയും നേരത്തെ സുപ്രീംകോടതി വിളിച്ചുവരുത്തി രൂക്ഷമായി വിമർശിച്ചിരുന്നു. കോടതിയലക്ഷ്യക്കേസിൽ ഇരുവരും എഴുതിനൽകിയതും നേരിട്ടുപറഞ്ഞതുമായ മാപ്പപേക്ഷ സുപ്രീംകോടതി അന്ന് തള്ളുകയും ചെയ്തിരുന്നു
Follow us on :
Tags:
More in Related News
Please select your location.