Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിൽ അവസരങ്ങൾ

03 Oct 2025 19:22 IST

Jithu Vijay

Share News :

⭕ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്


ദേശീയാരോഗ്യദൗത്യം മലപ്പുറം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന വെബ്‌സൈറ്റിലുണ്ട്. ഫോണ്‍ : 04832730313, 9846700711.


 ⭕ഡോക്ടര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു


ദേശീയാരോഗ്യദൗത്യം മലപ്പുറം ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് (അനുയാത്ര), അര്‍ബന്‍ പോളിക്ലിനിക്കിലേക്ക് സൈക്കാട്രിസ്റ്റ് ഡോക്ടര്‍, അനസ്‌തെറ്റിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന വെബ്‌സൈറ്റിലുണ്ട്. ഫോണ്‍: 0483 2730313, 9846700711.


 ⭕ഡോക്ടര്‍ നിയമനം


നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള തേവര്‍കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ എട്ടിന് രാവിലെ പത്തിന് തേവര്‍കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.


⭕കാഷ്വല്‍ സ്വീപ്പര്‍ നിയമനം


ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ കാഷ്വല്‍ സ്വീപ്പര്‍ തസ്തികയിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസം 8000/- രൂപ വേതനം. ഉദ്യോഗാര്‍ഥികള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍കാല പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 11ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.


ഫോണ്‍: 0483 2734933

Follow us on :

More in Related News