Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലയണ്‍സ് ക്ലബ് തൊടുപുഴ മെട്രോ: സ്വപ്നഭവനം പദ്ധതിയുടെ ഉദ്ഘാടനം 22 ന്

21 Oct 2024 18:43 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ മെട്രോയുടെ ഏഴാമത് വാര്‍ഷികവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും ചികിത്സാ ധനസഹായ വിതരണവും ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഔദ്യോഗിക ക്ലബ് സന്ദര്‍ശനവും 22 ന് നടക്കുമെന്ന് പ്രസിഡന്റ് സി.സി അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ക്ലബ്ബ് ഹാളിന്റെ ഉദ്ഘാടനവും പുതിയ മെമ്പര്‍മാരുടെ സ്ഥാനാരോഹണവും ഇതോടനുബന്ധിച്ചു നടക്കും. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318സിയും ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ മെട്രോയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വപ്നഭവനം പദ്ധതിയുടെ ഉദ്ഘാടനം 22 ന് രാവിലെ 10.30 ന് കരിങ്കുന്നത്ത് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന്‍ എന്‍. നമ്പൂതിരി നിര്‍വഹിക്കും. ലയണ്‍സ് ക്ലബ് തൊടുപുഴ മെട്രോ പ്രസിഡന്റ് സി.സി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സ്വപ്ന ഭവനം കോര്‍ഡിനേറ്റര്‍ രതീഷ് ദിവാകരന്‍ പദ്ധതി വിശദീകരിക്കും. ഡിസ്ട്രിക് ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് കെ. ഉണ്ണിത്താന്‍, ഡിസ്ട്രിക്ട് സെക്രട്ടറി (സ്വപ്നഭവനം) ജോസ് മംഗലി, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ്, വാര്‍ഡ് മെമ്പര്‍ ബീന പയസ്, ഇടുക്കി ഡിസ്ട്രിക്ട് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഷിന്‍സ് സെബാസ്റ്റിയന്‍, റീജിയണ്‍ ചെയര്‍മാന്‍ സനല്‍ എന്‍.എന്‍, റീജിയണല്‍ കോര്‍ഡിനേറ്റര്‍ (സ്വപ്നഭവനം) അനൂപ് ടി.പി, സോണ്‍ ചെയര്‍മാന്‍ ജോഷി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 6.30 ന് ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഔദ്യോഗിക ക്ലബ് സന്ദര്‍ശനവും പുതിയ ഹാളിന്റെ ഉദ്ഘാടനവും നടക്കും. ഇതോടൊപ്പം മുറ്റത്തൊരു നന്മമരം പദ്ധതിയുടെയും വിവിധ സേവന പദ്ധതികളുടെയും ഉദ്ഘാടനം നടക്കും. ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ മെട്രോ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമൺസുമായി

സഹകരിച്ച്

നടപ്പിലാക്കുന്ന ഭവന ധനസഹായ വിതരണവും, ചികിത്സാധനസഹായവും പുതിയ മെമ്പര്‍മാരുടെ സ്ഥാനാരോണവും നടക്കും. ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ മെട്രോ സെക്രട്ടറി ജിജോ കാളിയാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

പത്രസമ്മേളനത്തില്‍ ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ മെട്രോ സെക്രട്ടറി ജിജോ കാളിയാര്‍, സ്വപ്നഭവനം പ്രോജക്ട് കോഡിനേറ്റര്‍ രതീഷ് ദിവാകരന്‍, ഡയറക്ടര്‍ എം.എന്‍ സുരേഷ്, ക്ലബ് ട്രഷറര്‍ വിഷ്ണു എ.കെ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News