Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2024 20:01 IST
Share News :
മുക്കം: ( കോഴിക്കോട്) സാഹിത്യവും, സംഗീതവും ആവേശമാക്കി ഉത്തരമേഖല തനിമ കലാ സാഹിത്യ വേദി ചാപ്റ്റർ ഭാരവാഹികളുടെസംഗമംഅവിസ്മരണിയമാക്കി. കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നി ജില്ലകളിലെ തനിമ കല സാഹിത്യ വേദി ഭാര വാഹികൾക്കായി കോഴിക്കോട് ഹിറ സെൻ്ററിൽസംഘടിപ്പിച്ചസംഗമത്തിൽ കവിതകളും , ഗാനങ്ങളുമൊക്കെ അവതരിപ്പിച്ചപ്പോൾ ആസ്വദനത്തിൻ്റെ വേറിട്ടൊരു ചുവടുകളുമായി ധന്യമാക്കി. തനിമ സംസ്ഥാന രക്ഷാധികാരി എൻ എം അബ്ദുറഹിമാൻ സംഗമം ഉദ്ഘാടനം ചെയ്തു . നിലവിലുള്ള സാഹചര്യത്തിൽ തനിമ കലാ സാഹിത്യവേദി പോലെയുള്ള സംവിധാനത്തിന് സാമൂഹികമായ അന്തരീക്ഷത്തിൽ വലിയ പ്രസക്തിയാണുള്ളതെ ന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.തനിമ കലാ സാഹിത്യ വേദി സംസ്ഥാന വൈ സ് പ്രസിഡണ്ടും , പ്രശസ്ത എഴുത്തുകാരനുമായ പി.ടി. കുഞ്ഞാലി അധ്യക്ഷതവഹിച്ചു. മനോഹരമായ ആവിഷ്കക്കാരത്തിലൂടെ യാണ് സർഗ്ഗാത്മമകതയുടെ മികവെന്ന് അദ്ദേഹം പറഞ്ഞു ഭാവനയുടെ ലോകം യാഥാർത്ഥ്യമായതല്ല. വേറെയാണ്. അത് മയപ്പെടുത്തുകയാണ് ചെയ്യുന്നത് . അദ്ദേഹം തുടർന്ന് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി സലിം കുരിക്കള കത്ത് വാർഷിക പദ്ധതി അവതരണം നടത്തി. ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി തനിമയുടെ വർത്തമാനം എന്ന വിഷയം അവതരിപ്പിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്തംഗം ബിജു ശിവ ദാസ്, റിയാസ് കുറ്റിക്കാട്ടൂർ, അബ്ദുറഹിമാൻ ചക്കിങ്ങൽ, ഫസ്ന പാലക്കാട്, സലാം കരുവൻ പൊയിൽ, വിദ്യ ചോലയിൽ , ഷബീന കരുവൻ പൊയിൽ സുധീർ തുടങ്ങി വിവിധ ജില്ലകളിലെ ഗ്രാമ നഗര പ്രദേശങ്ങളിലെ ചാപ്റ്ററുകളുടെ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി ബാബു സൽ മാൻ സ്വാഗതവും, തനിമ കോഴിക്കോട് ജില്ല പ്രസിഡണ്ട് സി. എ കരീം സമാപന പ്രസംഗം നടത്തി.
Follow us on :
Tags:
More in Related News
Please select your location.