Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്പഴക്കാട് ഫൊറോന പളളിയിൽ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ നേർച്ചയൂട്ടോടുകൂടി ആഘോഷപൂർവ്വം കൊണ്ടാടി.

03 Jul 2024 20:31 IST

WILSON MECHERY

Share News :

അമ്പഴക്കാട്:

എ ഡി 300ൽ സ്ഥാപിതവും ഭാരതത്തിലെ പത്താമത്തെ ക്രൈസ്തവ ദൈവാലയുമായ ഇരിങ്ങാലക്കുട രൂപതയിലെ അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പളളിയിൽ ഇടവക മദ്ധ്യസ്ഥനായ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 3 ബുധനാഴ്ച ആഘോഷപൂർവ്വം നേർച്ചയൂട്ടോടുകൂടി കൊണ്ടാടി.  

ജൂലൈ 2 ന് വിശുദ്ധന്റെ കൂട് തുറക്കൽ തിരുക്കർമ്മങ്ങൾക്ക് ഇടവകയിലെ വൈദികർ മുഖ്യകാർമ്മികത്വം വഹിച്ചു. സമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പളളി വികാരി. ഫാ. ജോൺസൺ പങ്കേത്ത് വചനസന്ദേശം നൽകി.

 ദുക്റാന തിരുനാൾ ദിനം രാവിലെ 7.00 വൈകീട്ട് 5.00 ന് വി. കുർബാന

രാവിലെ 5.45 ന് വിശുദ്ധ കുർബാന, തിരുക്കർമ്മങ്ങൾക്ക്ശേഷം വിശുദ്ധന്റെ രൂപം പളളിയിൽ നിന്നും പന്തലിലേക്ക് എഴുന്നളളിച്ചുവെയ്ക്കൽ, തുടർന്ന് നേർച്ചയൂട്ട് വെഞ്ചിരിപ്പ് എന്നിവക്ക് വികാരി ഫാ. സെബാസ്റ്റ്യൻ നടവരമ്പൻ കാർമ്മീകത്വം വഹിച്ചു. വെഞ്ചിരിപ്പിന് ശേഷ് രാവിലെ 7 മണിക്ക് നേർച്ചയൂട്ട് ആരംഭിച്ചു ഉച്ചതിരിഞ്ഞ് 3 മണി വരെ നേർച്ചയൂട്ട് ഉണ്ടായിരുന്നു.

രാവിലെ 10.00ന് ആഘോഷമായ തിരുനാൾ റാസക്ക് ഇരിഞ്ഞാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിച്ച് വനടസന്ദേശം നൽകി. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തി.

 ദുക്റാന തിരുനാളിന്. വികാരി. ഫാ. സെബാസ്റ്റ്യൻ നടവരമ്പൻ, അസിസ്റ്റ് വികാരി ഫാ. എഡ് വിൻ ചക്കാലമറ്റത്ത്, കൈക്കാരന്മാരായ ശ്രീ. ഷൈജൻ കൂനൻ,       ശ്രീ. ബിജു മാടപ്പിളളി, ശ്രീ. സേവി കാച്ചപ്പിളളി, തിരുനാൾ ജനറൽ കൺവീനർ ശ്രീ. മാർട്ടിൻ മേനാച്ചേരി, തിരുനാൾ കമ്മറ്റി കൺവീനർമാർ, ഇടവാകാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. 


 


Follow us on :

More in Related News