Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോട്ടം മേഖലയിലെ വന്യജീവി ശല്യം , ജനകീയകണ്‍വന്‍ഷന്‍ സംഘടിപ്പിക്കും

08 Oct 2024 19:37 IST

ENLIGHT REPORTER KODAKARA

Share News :


തോട്ടം മേഖലയിലെ വന്യജീവി ശല്യം , ജനകീയ കണ്‍വന്‍ഷന്‍

സംഘടിപ്പിക്കും

:വരന്തരപ്പിള്ളി,മറ്റത്തൂര്‍,പഞ്ചായത്തുകളില്‍,ആയിരക്കണക്കിന്,ആളുകള്‍ക്ക്,തൊഴില്‍,നല്‍കിക്കൊണ്ടിരിക്കുന്ന റബര്‍തോട്ടങ്ങളില്‍ വര്‍ധിച്ചു വരുന്ന വന്യമൃഗശല്യം സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാന്‍ സംയുക്തട്രേഡ് യൂണിയനുകളുടെ യോഗം തീരുമാനിച്ചു. 

മുപ്ലി ,കുണ്ടായി ,പാലപ്പിള്ളി തോട്ടങ്ങളിലായി ഇതിനകം ടാപ്പിംഗ് നടക്കുന്ന മുപ്പതിനായിരത്തോളം  റബര്‍ മരങ്ങളും ആവര്‍ത്തന കൃഷി ചെയ്തിട്ടുള്ള എണ്‍പതേക്കറിലെ റബര്‍ മരങ്ങളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുള്ളതായി യോഗത്തില്‍ പങ്കെടുത്ത മാനേജ്മ്#രെ പ്രതിനിധികള്‍ പറഞ്ഞു. കഴിഞ്ഞ കഴിഞ്ഞ ആറ്മാസമായി അറുപതിലധികം ആനകള്‍ തോട്ടത്തില്‍ വിവിധമേഖലയിലായി തമ്പടിച്ച് റബ്ബര്‍മരങ്ങള്‍വ്യാപകമായി നശിപ്പിക്കുന്ന സാഹചര്യം തോട്ടവ്യവസായത്തെ പൂര്‍ണമായും നശിപ്പിക്കുമെന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുമെന്ന് യോഗത്തില്‍ പങ്കെ്ടുത്ത ട്രേഡ് യൂനിയന്‍ പ്രവര്‍ത്തരും ആശങ്ക പ്രകടിപ്പിച്ചു. തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തൊഴില്‍ വ്യവസായ മന്ത്രിമാര്‍ക്ക് നല്‍കാനും ജനകീയ കണ്‍വന്‍ വിളിച്ചു ചേര്‍ത്ത് വിഷയത്തിന്റെ  ഗൗരവം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും യോഗം തീരുമാനിച്ചു. 

.പി.ജി.വാസുദേവന്‍നായര്‍,പി.എസ്.സത്യന്‍(സിഐടിയു) ടി.കെ.സുധീഷ്(ഐഐടിയുസി),ആന്റണി കുറ്റൂക്കാരന്‍(ഐഎന്‍ടിയുസി) , എം.കെ.ഉണ്ണികൃഷ്ണന്‍(ബിഎംഎസ്) ,ഹാരിസന്‍ പ്ലാന്റേഷന്‍ ജനറല്‍ മാനേജര്‍ ടോണി തോമസ് എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News