Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 00:08 IST
Share News :
തലയോലപ്പറമ്പ്: പ്രസിദ്ധമായ തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ പകൽ പൂരം ഇന്ന്. പൂരത്തിൽ പങ്കെടുക്കാൻ ഗജ രാജാക്കൻ എത്തി തുടങ്ങിയതോടെ ആനപ്രേമികളുടെ പ്രവാഹമായി. വ്യാഴാഴ്ച വൈകിട്ട് 4ന് ക്ഷേത്രത്തിൻ്റെ തെക്കേ മൈതാനിയിൽ പടിഞ്ഞാറ് ദർശനമായി 15 ഗജ രാജൻമാർ ചമയങ്ങൾ അണിഞ്ഞ് പൂരത്തിന് അണിനിരക്കും. ഗുരുവായൂർ ഇന്ദ്രസെൻ തിരുപുരത്തപ്പൻ്റെ തിടമ്പേറ്റും. ഗുരുവായൂർ വലിയ വിഷ്‌ണു. ഗുരുവായൂർ രവികൃഷ്‌ണൻ, ടി.ഡി.ബി.മണികണ്ഠൻ, ഈരാറ്റുപേട്ട അയ്യപ്പൻ, നന്ദിലത്ത് ഗോപാലകൃഷ്ണൻ, ഊട്ടോളി മഹാദേവൻ, വടക്കും നാഥൻ ഗണപതി, കുറുവട്ടൂർ ഗണേശ്, ബാസ്‌റ്റ്യൻ വിനയസുന്ദർ, കുളമാക്കിൽ ഗണേശൻ, മാറാടി അയ്യപ്പൻ, ഉണ്ണിപ്പിള്ളി ഗണേശൻ, ആയയിൽ ഗൗരി നന്ദൻ, തോട്ടക്കാട് വിനായകൻ എന്നീ ആനകൾ അകമ്പടിയേകും. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവർ ദീപപ്രകാശനം നടത്തും. പെരുവനം സതീശൻ മാരാരുടെ പ്രമാണിത്വത്തിൽ 100ൽ പ്പരം വാദ്യ കലാകാരൻമാർ പങ്കെടുക്കുന്ന പാണ്ടിമേളം, കുടമാറ്റം, മയിലാട്ടം, എന്നിവ മിഴിവേകും . കോടതി വിധിപ്രകാരം ആനകളെ നിശ്ചിത അകലം പാലിച്ചു നിർത്തുന്നതിന് ആവശ്യമായ ക്രമീകരണം ക്ഷേത്രം ഭാരവാഹികൾ ഒരുക്കിയിട്ടുണ്ട്.
രാവിലെ 9ന് വലിയ ശ്രീബലി ഗജരാജൻ ഊട്ടോളി മഹാദേവൻ തിടമ്പേറ്റും. പെരുവനം പ്രകാശൻ മാരാരുടെ പ്രമാണിത്വത്തിൽ മേളം ഒരുക്കും. രാത്രി 9ന് വലിയ വിളക്ക് ചോറ്റാനിക്കര ഹരീഷ് മാരാരുടെ നേതൃത്വത്തിൽ മേളം ഒരുക്കും. നാളെ രാവിലെ 9ന് ശ്രീബലി, വൈകിട്ട് 5.30ന് ആറാട്ടു പുറപ്പാട്, 7ന് അയ്യങ്കോവിൽ ക്ഷേത്രക്കുളത്തിൽ ആറാട്ട്, 7ന് സംഗീത സന്ധ്യ, 9.15ന് ആറാട്ട് എതിരേൽപ്. ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെ പഞ്ചവാദ്യം. 12ന് ഇറക്കിപ്പൂജ എന്നിവ നടക്കും.
Follow us on :
Tags:
More in Related News
Please select your location.