Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 14:03 IST
Share News :
നെന്മാറ : നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസ്സം നിൽക്കുന്നതാരോപിച്ച് നെല്ലിയാമ്പതിയിൽ 27ന് ഹർത്താൽ ആചരിക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു. ജനവാസ മേഖലയായിട്ടും നെല്ലിയാമ്പതിയിലേക്കുള്ള റോഡ് വെള്ളം വെളിച്ചം എന്നിവ എത്തിക്കുന്ന പദ്ധതിയിൽ വനംവകുപ്പ് അനുമതി നൽകാതെ പ്രദേശവാസികളെ ദുരിതത്തിൽ ആക്കുന്നത് ആരോപിച്ചാണ് ഹർത്താൽ.
ശക്തമായ മഴ തുടങ്ങിയതോടെ നെല്ലിയാമ്പതിയിലേക്ക് വരുന്ന പ്രധാന വൈദ്യുത ലൈനിൽ തടസ്സങ്ങൾ നേരിടുന്നുണ്ട്. പുതിയ ടവർ സ്ഥാപിച്ച വൈദ്യുതി എത്തിക്കാൻ 20 ലക്ഷം രൂപ കെഎസ്ഇബി വകയിരുത്തിയെങ്കിലും വനമേഖലയിൽ തളർ നിർമ്മിച്ച വൈദ്യുതി ജില്ലയിൽ വലിക്കാൻ 10 മാസമായിട്ടും വനവകുപ്പ് അനുമതി നൽകിയിട്ടില്ലെന്ന് നെല്ലിയാമ്പതി വികസന സമിതി ഭാരവാഹികൾ പറഞ്ഞു.
യോഗത്തിൽ നെല്ലിയാമ്പതി വികസന സമിതി പ്രസിഡണ്ട് റഷീദ് ആലത്തൂർ അധ്യക്ഷനായി. ആർ എസ് പി നെന്മാറ മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ നെല്ലിയാമ്പതി റിസോർട്ട് അസോസിയേഷൻ ഭാരവാഹികളായ ജോൺസൺ, ദിനേശ് നെല്ലിയാമ്പതി സംയുക്ത ടാക്സി യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.