Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2024 19:47 IST
Share News :
മുക്കം : ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടപടികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യത ഉറപ്പ് വരുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്‌ഥാന പ്രസിഡന്റ് റസാഖ് പാലേരി. മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബി.ജെ.പി ക്ക് വീഴുന്നതും, 85 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വീട്ടിൽ വെച്ച് വോട്ട് രേഖപ്പെടുത്തുന്നത് മറയാക്കി കള്ള വോട്ടുകൾ ചെയ്യുന്നതും ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ സുതാര്യത ഉറപ്പ് വരുത്താൻ ആവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് പാർലമെന്റ് മണ്ഡലം മുക്കം മുൻസിപ്പാലിറ്റിയിലെ 129, 130 ബൂത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ശംസുദ്ധീൻ ചെറുവാടി അധ്യക്ഷത വഹിച്ചു. മുക്കം മുൻസിപ്പാലി കൗൺസിലർമാരായ സാറ കൂടാരം, ഫാത്തിമ കൊടപ്പന, മുക്കം മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി ഉബൈദുല്ല, അബ്ദുൽ റഹീം കെ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.