Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 20:16 IST
Share News :
ചാത്തമംഗലം : കോഴിക്കോട് ജില്ലാ പഞ്ചായത്തും കുന്ദമംഗലംബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നിർമ്മിച്ച കൂഴക്കോട് ചന്ദനക്കാവ് കുടിവെള്ള പദ്ധതി ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി മുഖ്യാതിഥിയായി , കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അസി. എക്സികുട്ടീവ് എഞ്ചിനീയർ ചിത്ര വാസു റിപ്പോർട്ട് അവതരിപ്പിച്ചു
ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ്ഓളിക്കൽ ഗഫൂർവാർഡ് മെമ്പർമാരായ ശ്രീജ പൂളക്കമണ്ണിൽപ്രീതി വാലത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് എം ചാത്തമംഗലം പഞ്ചായത്ത് അസി. എഞ്ചിനീയർ ധന്യ പി. ഷൈപു, സന്തോഷ് കുമാർ സി.പി , ബാബുരാജ് സി, ഗോപാലകൃഷ്ണൻ എം,സദാനന്ദൻ കെ.എം, മണികണ്ഠൻ വി, ഗണേശൻ വി എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ശിവദാസൻ നായർ സ്വാഗതവുംബാലകൃഷ്ണൻ പി.ടി. നന്ദിയും പറഞ്ഞു ചടങ്ങിൽ വെച്ച് ടാങ്കിനും കിണറിനും സ്ഥലം വിട്ടുനൽകിയ സി.വി. ഗോപാലകൃഷ്ണൻ, കമലാക്ഷി അമ്മ ഉണ്ണാമ്പത്ത് ,മണ്ണാറത്ത് തടത്തുമ്മൽ മീനാക്ഷിയമ്മ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ആദരിച്ചു
Follow us on :
More in Related News
Please select your location.