Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരുന്നുകൾക്ക് ഓണപായസം വുമായി എസ് കെ പി എസ് .

13 Sep 2024 21:59 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി. ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ അംഗൻവാടികളിലും നഴ്സറികളിലും സെന്റ്. കുര്യാക്കോസ് പബ്ലിക് സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് പായസവിതരണം നടത്തി. ജൂനിയർ വിഭാഗത്തിന്റെ ഓണാഘോഷ ദിനമായ ബുധനാഴ്ചയാണ്   പാലട പ്രഥമൻ വിതരണം നടത്തിയത് . കടുത്തുരുത്തി പഞ്ചായത്തിലെ ഞീഴൂർ സെൻറ് ജോസഫ് നഴ്സറി സ്കൂൾ, തുരുത്തിപ്പള്ളി അംഗൻവാടി, പാലകര അംഗൻവാടി, പാഴുത്തുരുത്ത് അങ്കൻവാടി എന്നീ സ്ഥലങ്ങളിലാണ് കുട്ടികൾ എത്തിയത്. അസി.മാനേജർ ഫാ. ജിൻസ് അലക്സാണ്ടർ  കോഡിനേറ്റർമാരായ ഷിജി ജോസ്,അമ്പിളി ശിശുപാലൻ, അജി മാത്യു, അനൂപ് തുടങ്ങിയവർ കുട്ടികൾക്കൊപ്പം അംഗൻവാടികളിൽ എത്തി കുരുന്നുകൾക്ക് ഓണാശംസകൾ നേർന്നു.

Follow us on :

More in Related News