Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 17:56 IST
Share News :
വൈക്കം: വൈക്കം താലൂക്കിലെ റേഷൻ വ്യാപാരികൾ മണ്ണെണ്ണ എടുക്കലും വിതരണവും അവസാനിപ്പിക്കുന്നു. കേന്ദ്ര ഗവൺമെന്റ് മണ്ണെണ്ണയുടെ ലഭ്യതയിൽ കുറവു വരുത്തിയതും, വിതരണത്തിന് ആവശ്യമായ സ്റ്റോക്കു ലഭിക്കാത്തതും താലൂക്കിൽ നിലവിൽ ഉണ്ടായിരുന്ന മണ്ണെണ്ണ ഹോൾ സെയിൽ ഡിപ്പൊ നിർത്തലാക്കിയതുമാണ് വിതരണം നിർത്താൻ വ്യാപരികളെ നിർബന്ധിതരാക്കുന്നത്. അടുത്ത താലൂക്കിൽ പോയി വിതരണത്തിനായി മണ്ണെണ്ണ എടുക്കണമെന്ന വിഷയം വ്യാപാരികളെ വളരെ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നുള്ളതും വിതരണം നിർത്തൽ തീരുമാനത്തിലേക്ക് വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. വൈക്കം താലൂക്ക് റീട്ടെയിൽ റേഷൻ ഡീലേഴ്സ് സൊസൈറ്റി ഹാളിൽ കൂടിയ കോ -ഓർഡിനേഷൻ ആലോചനാ യോഗം ഓൾ കേരള റിട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി. വി. ജോസഫ് ഉൽഘാടനം ചെയ്തു. കോ -ഓർഡിനേഷൻ കമ്മറ്റി കൺവീനർ വിജയൻ ഇടയത്ത് താലൂക്ക് ഭാരവാഹികളായ. ജോർജ് കുട്ടി ഓണിയേഴത്ത്,. ജിനേഷ് കുമാർ,, എൻ.ജെ.ഷാജി, ഷാഹുൽ ഹമീദ്, എൻ. ആർ. അനിൽകുമാർ, എം.ജയ പ്രകാശ്, പി.കെ പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു..
Follow us on :
Tags:
More in Related News
Please select your location.