Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 21:33 IST
Share News :
കടുത്തുരുത്തി: അറുനൂറ്റിമംഗലം കുടുംബാരോഗ്യ കേന്ദ്രം പി.എച്ച്.സി. ആയി തരംതാഴ്ത്തിയതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ നിലവിലുണ്ടായിരുന്നത് 16 ആരോഗ്യ ബ്ലോക്കുകളാണ്. ഇത് ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളുടെ അടിസ്ഥാനത്തില്‍ പുന:ക്രമീകരിച്ചു. പകര്‍ച്ചവ്യാധി തടയല്‍ ഉള്‍പ്പെടെയുള്ള പൊതജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിരീക്ഷണവും ത്രിതല പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുകയാണ്
പരിഷ്‌കരണത്തി ന്റെ ഉദ്ദേശ്യം. ഇതനുസരിച്ച് കടത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ തലയോലപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രമായിരിക്കും ബ്ലോക്കുതല കുടുംബാരോഗ്യ കേന്ദ്രം. ഇവിടെ ഒരു എപിഡെമിയോളജിസ്റ്റ്, ഡാറ്റാ മാനേജര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയവരെ ദേശീയ ആരോഗ്യ മിഷന്‍ വഴി നിയമിക്കും. ഹെല്‍ത്ത് സൂപ്പര്‍വൈസറേയും പൊതുജനാരോഗ്യ നേഴ്‌സിങ് സൂപ്പര്‍വൈസര്‍ എന്നിവരേയും ആരോഗ്യവകുപ്പ് വഴി നിയമിക്കും. തലയോലപ്പറമ്പിനൊപ്പം നിലവില്‍ കുടുംബാരോഗ്യ കേന്ദ്രമായിട്ടുള്ള അറുനൂറ്റിമംഗലത്ത് ലഭിക്കുന്ന എല്ലാ സേവനങ്ങളും തുടര്‍ന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കും. വസ്തുതകള്‍ മനസിലാക്കാതെ ചിലര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കടുത്തുരുത്തി പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് നയനാ ബിജു, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, സെലീനാമ്മ ജോര്‍ജ്, അമല്‍ ഭാസ്‌ക്കര്‍, ജി. കൈലാസനാഥ്, സ്‌കറിയ വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.