Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക നിയമനം

28 May 2024 21:50 IST

Jithu Vijay

Share News :

മലപ്പുറം : കോട്ടപ്പടി ഗവ: ഹയർ സെക്കന്ററി സ്കൂൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ്, ഉറുദു, കൊമേഴ്‌സ്, ഫിസിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മെയ് 30ന് രാവിലെ പത്തുമണിക്ക് അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹയർസെക്കന്ററി ഓഫീസിൽ ഹാജറാക്കണം.


മഞ്ചേരി സർക്കാർ പോളിടെക്നിക്ക് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയിങ് വിഭാഗത്തില്‍ ഒഴിവുള്ള ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ മൂന്നിന് രാവിലെ 9.30 ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.gptcmanjeri.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2763550.


ചുള്ളിക്കോട് ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ ഓഫീസ് അറ്റന്റന്റ്, ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി ഹിന്ദി, എല്‍.പി വിഭാഗത്തില്‍ ജെ.എല്‍.ടി അറബിക് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. ഫോണ്‍: 9495613259


മലപ്പുറം ഗവ. എല്‍.പി സ്കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെയ് 31 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447680888

Follow us on :

Tags:

More in Related News