Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 16:21 IST
Share News :
ആലപ്പുഴ: കേരളത്തെ ഞെട്ടിച്ച കലവൂരിലെ സുഭദ്ര കൊലപാതകത്തില്‍ ആലപ്പുഴ മുല്ലയ്ക്കല്‍ രാജ ജ്വല്ലറിയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. കൊല്ലപ്പെട്ട സുഭദ്രയുടെ അഞ്ച് ഗ്രാം വരുന്ന സ്വര്‍ണവള ശര്‍മിള ഈ കടയിലാണ് വിറ്റത്. അതേസമയം സ്വര്‍ണം ഉരുക്കിയിരുന്നതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കലവൂര്‍ കോര്‍ത്തുശ്ശേരിയിലെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിലെ പ്രതികളായ മാത്യൂസിനെയും ശര്‍മിളെയും വെവ്വേറെ എത്തിച്ചായിരുന്നു വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
അന്വേഷണത്തില്‍ വീടിന് പിറക് വശത്ത് അല്‍പം മാറി ചതുപ്പില്‍ നിന്ന് സുഭദ്ര ഉപയോഗിച്ച തലയണ പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം കൊലയ്ക്കിടെ തലയണയില്‍ രക്തം പുരണ്ടതിനാല്‍ അത് ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സുഭദ്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ കത്തിച്ച് കളഞ്ഞെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ആദ്യം മാത്യൂസുമായി തെളിവെടുപ്പ് നടത്തിയ ഇടങ്ങളില്‍ ഷര്‍മിളയുമായി പൊലീസ് വീണ്ടും തെളിവെടുപ്പ് നടത്തി. അതേസമയം കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ശര്‍മിളയുടെ പ്രതികരണം. തെറ്റ് ചെയ്തിട്ടില്ലെന്നാണ് ശര്‍മിള മാധ്യമങ്ങളോട് പറഞ്ഞത്.
നിലവില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്യുസ്, ശര്‍മിള, റൈനോള്‍ഡ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും നേരിട്ട് പങ്കില്ലെന്നാണ് ഇപ്പോള്‍ പൊലീസിന്റെ നിഗമനം. ഓഗസ്റ്റ് നാലിന് കാണാതായ കടവന്ത്ര സ്വദേശി 73 കാരി സുഭദ്രയെ സെപ്റ്റംബര്‍ 10 ന്നാണ് ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 7 ന്ന് ഉച്ചയ്ക്ക് സുഭദ്രയെ മാത്യൂസും ഷര്‍മിളയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് റിമാന്റ് റിപ്പോര്‍ട്ട്.
Follow us on :
Tags:
More in Related News
Please select your location.