Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2024 08:51 IST
Share News :
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴിയെടുത്തു. രാത്രി ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സാക്ഷി മൊഴിയില്‍ താന്‍ സത്യം സത്യമായി പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തന്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയത്. പി പി ദിവ്യ ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രയയപ്പ് ചടങ്ങിലെത്തിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ കളക്ടര്‍ ഈ വാദങ്ങള്‍ തള്ളുകയായിരുന്നു. ഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടര്‍ സംഭവത്തില്‍ വകുപ്പ് തലത്തില്‍ വിശദമായ അന്വേഷണം നടത്തുന്ന ലാന്‍ഡ് റവന്യു വിഭാഗം ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
അതേസമയം നവീന്‍ ബാബുവിനെതിരെ നല്‍കിയ പരാതി മരണശേഷം ധൃതിയില്‍ തയ്യാറാക്കിയതാണെന്ന വാദവും ശക്തമായി തുടരുകയാണ്. പരാതി തയ്യാറാക്കിയത് മരണ ശേഷമാണോ എന്ന സംശയവുമുണ്ട്. പരാതിക്ക് പിന്നില്‍ പരാതിക്കാരനായ പ്രശാന്തിന്റെ ബന്ധുവാണോ എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് ഉയരുന്നത്. നവീന്‍ ബാബു മരിച്ച ശേഷമാണ് പരാതി തയ്യാറാക്കിയത്. ടി വി പ്രശാന്ത് എന്ന ഒദ്യോഗിക പേര് ടി വി പ്രശാന്തന്‍ എന്നും മാറ്റിയിട്ടുണ്ട്. അടുപ്പമുള്ള ആരോ ധൃതിയില്‍ തയ്യാറാക്കിയതാകാമെന്നാണ് നിഗമനം.
പി പി ദിവ്യക്കെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയിരുന്നു, 24ലേക്കാണ് ഹര്‍ജി മാറ്റിയത്. പി പി ദിവ്യയ്‌ക്കെതിരെ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുന്നതിന് പിന്നാലെയാണ് ഉത്തരവ്.
Follow us on :
Tags:
More in Related News
Please select your location.