Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം സഹകരണ ബാങ്കിൽ 3000ത്തിലധികം അംഗങ്ങളുടെ വോട്ടുകൾ തള്ളിയ സംഭവം: യൂ ഡി എഫ് ബാങ്കിലേക്ക് സഹകരണ ജനാധിപത്യ സംരക്ഷണ മാർച്ച് നടത്തി. പോലീസ്സ് തടഞ്ഞു.

12 Sep 2024 18:31 IST

UNNICHEKKU .M

Share News :

.

മുക്കം: മുക്കം സർവ്വീസ് സഹകരണ ബാങ്കിൽ വർഷങ്ങളായി നിലനിന്നിരുന്ന 3000 ഓഹരി ഉടമകളുെടെ വോട്ടവകാശം തള്ളിയ സംഭവത്തിൽ സഹകരബാങ്കിലേക്ക് മുക്കം മുൻസിപ്പൽ യൂ ഡി എഫിൻ്റെ നേതൃത്വത്തിൽ സഹകരണ ജനാധിപത്യ സംരക്ഷണ പ്രതിഷേധമാർച്ച് നടത്തി. മുക്കം ടൗണിൽ നിന്നാരംഭിച്ച മാർച്ചിനെ ബാങ്കിൻ്റെ വിളിപ്പാടകലെ നാൽപ്പത് മീറ്റർ അകലെ വെച്ച് മുക്കം പോലിസ്സിൻ്റെ നേതൃത്വത്തിൽ തടഞ്ഞു. ബാങ്ക് ഭാഗത്തെ വഴിയിൽ വടം വലിച്ച് കെട്ടി പോലീസ്സ്. പ്രതിരോധം തീർത്തിരുന്നു. ഇത് മറികടക്കാൻ സമരക്കാർ ശക്തമായ മുദ്രാവാക്യവുമായി ഇരച്ച് കയറാൻ ശ്രമിക്കുന്നതിനിടയിൽ അൽപ്പ നേരം പോലീസ്സുമായി ഉന്തുംതള്ളുമുണ്ടായി. അടുത്ത മാസം ആറിന് ബാങ്ക് തെരഞ്ഞടുപ്പ് നടക്കേണ്ടത് . ഇതിൻ്റെ ഭാഗമായാണ് പ്രതിഷേധമുയർന്നത്. അതേ സമയം ഒക്ടോബർ 6 ന് നടക്കേണ്ട മുക്കം സഹകരണ ബാങ്ക് തെരഞ്ഞടുപ്പ് കോടതി സ്‌റ്റേ ചെയ്തതായി വിവരമുണ്ട്. മാർച്ച് ഡി സി സി പ്രസിഡണ്ട് അസ്വ . കെ പ്രവീൺ കുമാർ ഉദ്ഘാടനംചെയ്തു . സഹകരണമേഖല തകർന്നാൽ കേരളത്തിൻ്റെ സാമ്പത്തിക നില തകരുമെന്നതിനാലാണ് യൂ.ഡി എഫ് ഇത് വരെ സമരം ചെയ്യാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ കലക്ട്രേറ്റ്, പോലീസ്സ് സ്റ്റേഷൻ താലൂക്ക് ഓഫീസ്സ് ,വില്ലേജ് ഓഫീസ്സ്, റോഡ് ഉപരോധ സമരം തുടങ്ങി വിവിധ സമരങ്ങൾ നടത്തിയെങ്കിലും സഹകരണ മേഖലയിൽ സമരങ്ങൾ കുറച്ച് കാലമായി ഞങ്ങൾ നടത്തുന്നില്ല.സഹകരണ മേഖല തകർന്നാൽ വലിയ ഭീഷണിയായി മാറും. കേരള നാടിനെ ഓർത്തും സ്നേഹിച്ചുളള സഹകരണമാണുണ്ടായിരുന്നത്. മുക്കത്ത് സി.പി.എം സഹകരണ ബാങ്കിനെ അട്ടിമറിക്കുകയാണ്. ബാങ്കിനെ പിൻവാതിലൂടെ പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനുള്ള കലക്കിയ വെള്ളവുമായി കാത്തിരിക്കണ്ട. യൂ.ഡി എഫു ണ്ടെങ്കിൽ ഞങ്ങൾ തന്നെ പിടിച്ചെടുക്കും. അദ്ദേഹം തുടർന്ന് പറഞ്ഞു. യൂ.ഡി എഫ് മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ എം മധുമാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ. പി സി സി മെമ്പർ പി.സി ഹബീബ് തമ്പി, ഡി.സി സി സെക്രട്ട 

റിമാരായ നിജേഷ് അരവിന്ദ്, ദിനേഷ് പെ രുമണ്ണ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സി.കെ. കാസിം, ജനറൽ സെ ക്രട്ടറി പി.ജി മുഹമ്മദ്, ഡി. സി. സി മെ മ്പർ എം.ടി. അഷ് റഫ്, ബ്ലോക്ക്  

കോൺസ്സ് പ്രസിഡണ്ട് എം സി റാജുദ്ദിൻ , യൂ ഡി എഫ് കൺവീനർ കെ.ടി മൻസൂർ , സമാൻ ചാലൂളി , സുജ ട്രോം , അബ്ദു , കൊയ ങ്ങോറൻ , ഗഫൂർ കല്ലുരുട്ടി, എം.കെ മമ്മദ്, ബി പി റഷീദ്, കപ്പിയടത്ത് ചന്ദ്രൻ, റഫീഖ് മാളിക തുടങ്ങിയവർ സംസാരിച്ചു. എ എം. അബൂബക്കർ സ്വാഗതവും, ഷരീഫ് വെ ണ്ണക്കോട് നന്ദിയും പറഞ്ഞു.

   മാർച്ച് വീഡിയോകൾ

എൻലൈറ്റ് മീഡിയ മുക്കം.

 



 








   







 




 

Follow us on :

More in Related News