Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 21:19 IST
Share News :
രാജകുമാരി: മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ദോസ്, കണ്ടക്ടര്‍ ബാലാജി എന്നിവരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പൂപ്പാറ വേമ്പനാട്ട് അന്‍സാര്‍ (46), പൂപ്പാറ ടവര്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മഞ്ചുമല സ്വദേശി കുമരേശന്‍ (33), എസ്റ്റേറ്റ് പൂപ്പാറ സിഎം കോട്ടേജില്‍ ചെല്ലദുരൈ (54) എന്നിവരെയാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴച വൈകിട്ട് 4.45 ന് പൂപ്പാറ ഭാഗത്തു നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന ബസ് പൂപ്പാറ ബവ്‌കോ ജങ്ഷന് സമീപം എത്തിയപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്നും ചാടിയിറങ്ങിയ പ്രതികള്‍ കൈ കാണിച്ചു. എന്നാല്‍ ഇവര്‍ മദ്യലഹരിയിലായിരുന്നതിനാല്‍ ബസ് നിര്‍ത്താതെ പോയി. ഓട്ടോയില്‍ പിന്നാലെയെത്തിയ പ്രതികള്‍ ആനയിറങ്കല്ലിന് സമീപം വെച്ച് ബസ് തടഞ്ഞ് ഡ്രൈവര്‍ എല്‍ദോസ്, കണ്ടക്ടര്‍ ബാലാജി എന്നിവരെ ആക്രമിക്കുകയായിരുന്നു. എല്‍ദോസിന്റെ കാലിന് ചെറിയ പരുക്കേറ്റിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Follow us on :
More in Related News
Please select your location.