Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 14:57 IST
Share News :
വൈക്കം: മുളക്കുളം ചന്തപ്പാലം റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം
എന്ന് ആവശ്യപ്പെട്ട് വെള്ളൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊൻകുന്നം കെ എസ് ടി പി എക്‌സികുട്ടിവ് എഞ്ചിനിയറുടെ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. വ്യാഴാഴ്ച രാവിലെ 10.30 ന് വെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിക കെ. എൻ പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു. എൽ ഡി എഫ് നേതാക്കളായ ടി. വി രാജൻ,ടി. വി ബേബി, കെ. ഡി വിശ്വനാഥൻ, ലൂക്ക് മാത്യു,വി. എൻ ബാബു മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ എന്നിവർ പ്രസംഗിച്ചു. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായി ഒരുകോടി പതിനാല് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെ എസ് ടി പി റീ ബിൽഡ് കേരളക്ക് നൽകിയിട്ടുണ്ടെന്നും എസ്റ്റിറ്റിമേറ്റിന് അഡ്മിനിസ്ട്രേഷൻ സാങ്ങ്ഷൻ ലഭിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചക്കുള്ളിൽ ടെന്റർ ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.