Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2024 12:47 IST
Share News :
കടുത്തുരുത്തി: അതിരമ്പുഴയിൽ 3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി നാരായൺ നായികാണ് (35) ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ അതിരമ്പുഴ ടൗണിനും എം ജി യൂണിവേഴ്സിറ്റിക്കും ഇടയിലുള്ള പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.15 വർഷമായി അതിരമ്പുഴ പ്രദേശത്ത് കോൺക്രീറ്റിംഗ് ജോലികൾ ചെയ്തു വന്നിരുന്ന ആളാണ് പ്രതി. ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. എം ജി. യൂണിവേഴ്സിറ്റി, മംഗളം കോളേജ്, മെഡിക്കൽ കോളേജ് തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രധാനമായും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. നാട്ടിൽ പോയി വരുമ്പോഴെല്ലാം ഇയാൾ കഞ്ചാവ് കൊണ്ടു വന്നിരുന്നു. ഇടപാടുകാർ പണം ഗൂഗിൾ പേ വഴി പ്രതിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നത്. കഴിഞ്ഞ ദിവസം നാട്ടിൽ പോയ ഇയാൾ തിരിച്ചു വരുന്നത് അറിഞ്ഞ് പോലീസ് ഇയാൾക്കായി വലവിരിച്ചിരുന്നു. ഏറ്റുമാനൂരിൽ ട്രെയിനിൽ എത്തിയ പ്രതി യൂണിവേഴ്സിറ്റി ഭാഗത്തേക്ക് വരുമ്പോഴാണ് പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഗാന്ധി നഗർ എസ്ഐ എം കെ അനുരാജ്,ASI സി സൂരജ് സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അനൂപ് രഞ്ജിത്,സജിത്ത് ഇവരുടെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.പ്രതിയുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരുണ്ടോയെന്നും പോലീസ് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Follow us on :
Tags:
More in Related News
Please select your location.