Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുല്ലംകുളം സ്കൂൾ വാർഷികം

18 Jan 2025 19:12 IST

Anvar Kaitharam

Share News :

പുല്ലംകുളം സ്കൂൾ വാർഷികം


പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക രക്ഷാകർത്തൃദിനവും പൂർവ്വവിദ്യാർത്ഥി സംഗമവും മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. 

സ്കൂൾ മാനേജർ പി. എസ് സ്മിത്ത് അധ്യക്ഷനായി. മാല്യങ്കര എസ്. എൻ.എം കോളേജ് പ്രിൻസിപ്പൽ ടി എച്ച് ജിത കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ബിന്ദു കെ എസ്, സുമ പി എം, രതി എം കെ, കെ എൻ മിനി, നീമ രാജൻ, ബീന ടി എസ്, ഉഷ പി വി എന്നിവർക്ക് യാത്രയയപ്പ് നൽകി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത്, ടി വി നിഥിൻ, പ്രധാന അധ്യാപിക ദീപ്തി ടി.ജെ, പ്രിൻസിപ്പാൾ സി എസ് ജാസ്മിൻ, സമാജം സെക്രട്ടറി പി എസ് ഹരിദാസ്, പി.ടി.എ പ്രസിഡണ്ട് ലിനോ എം ഡി, മാതൃ സംഗമം ചെയർപേഴ്സൺ ഹസ്ന ഹാരിസ്, പി ടി എ വൈസ് പ്രസിഡണ്ട് മധുസൂദനൻ വി.വി, സ്‌റ്റിഫ്ന ഫ്രാൻസിസ് റാണി ടി.ജെ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News