Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2024 19:55 IST
Share News :
മലപ്പുറം : ഹരിത കേരള മിഷന്റെ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനമായ പച്ച തുരുത്തുകള്‍ മലപ്പുറം ജില്ലയിലെ 73 ഇടങ്ങളില്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തില്‍ പൊന്നാനി നഗരസഭയിലെ ഈശ്വരമംഗലം നിളയോര പാതയിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഞാവൽ തൈകൾ നട്ടുകൊണ്ട് നിര്‍വഹിച്ചു.
പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ മരങ്ങളും തദ്ദേശീയമായ സസ്യങ്ങളും വളര്‍ത്തി സ്വാഭാവിക വനം മാതൃകകൾ സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ജില്ലയിൽ 34 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 73 പച്ചതുരുത്തുകൾ ആണ് ഈ വർഷം ഒരുക്കുന്നത്. തൈകൾ തൊഴിലുറപ്പ് പദ്ധതി വഴിയും സാമൂഹിക വനവൽക്കരണ വിഭാഗം വഴിയുമാണ് നൽകുന്നത്. 50 സെന്റ് സ്ഥലത്തു മുന്നൂറോളം തൈകൾനട്ടുകൊണ്ടാണ് ഹരിത കേരളം മിഷനും നഗരസഭയും ജൈവ വൈവിധ്യ ബോർഡിൻറെ സാമ്പത്തിക സഹായത്തോടെ പച്ചത്തുരുത്ത് ഒരുക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി 200 തൈകളാണ് നടുന്നത്.
ചടങ്ങില്‍ നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റർ ടി.വി.എസ് ജിതിൻ, പൊന്നാനി നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാല, നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു. ഭരണസമിതി അംഗങ്ങൾ, നഗരസഭാ സെക്രട്ടറി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.