Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കോൺഗ്രസ്‌ എം ഞീഴൂർ മണ്ഡലം പ്രതിനിധി സമ്മേളനവും മുതിർന്ന അംഗങ്ങളെ ആദരിക്കലും.

23 Oct 2024 19:02 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി : കേരള കോൺഗ്രസ്‌ എം പാർട്ടിയുടെ 60-)o ജന്മദിനത്തോടനുബന്ധിച്ച് ഞീഴൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രതിനിധി സമ്മേളനവും പാർട്ടിയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കലും നടന്നു.

കേരള കോൺഗ്രസ്‌ എം ഞീഴൂർ മണ്ഡലം പ്രസിഡന്റ്‌ പി.റ്റി കുര്യൻ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം പാർട്ടി ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. പാർട്ടിയിലെ മുതിർന്ന അംഗങ്ങളെ 

ആദരിക്കൽ ചടങ്ങ് 

പാർട്ടി ഉന്നതാധികാര സമിതി അംഗം സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു.

പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ്‌ തോമസ് ടി കീപ്പുറം മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി.സി കുര്യൻ, മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി ജോർജ് ഐക്കരേട്ട്,കെ. പി ജോർജ് കൂവേലി, ജോൺസൺ തെങ്ങുംപള്ളി,ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺസൺ കൊട്ടുകാപ്പള്ളി,പി.റ്റി ജോർജ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീകല ദിലീപ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം നളിനി രാധാകൃഷ്ണൻ, പഞ്ചായത്ത്‌ അംഗങ്ങളായ ജോമോൻ മറ്റം, തോമസ് പനയ്ക്കൻ, ലില്ലി മാത്യു, നേതാക്കളായ പി.ഡി രാധാകൃഷ്ണൻ,അഡ്വ.പിള്ള ജയപ്രകാശ്, സ്കറിയ ഊന്നുകല്ലേൽ, ജോസ് തോപ്പിൽ, ബിജോയി വാക്കാട്ടിൽ പുത്തൻപുര,ജെയിംസ് കൊച്ചുമല, ജോയി പുളിന്തനം, സിബി ഐക്കരേട്ട്, ശിവദാസ് പി ജി,എൻ പത്മനാഭപിള്ള,ലൂസമ്മ ജെയിംസ്,ജോൺസൺ കളത്തിച്ചിറ, എബിൻ ഷോജി വടക്കേക്കര,കാതറിൻ സ്കറിയ, പൗലോസ് വാരമറ്റം, അജിത്‌ പള്ളിവാതുക്കൽ, ജോൺസൺ നാലാംകുഴി, ജോസ് പന്നേമാക്കിൽ, ബെന്നിച്ചൻ വട്ടകുന്നേൽ, സിബി കുരിശുംമൂട്ടിൽ,വി. പി ജോസഫ് വാരപ്പടവിൽ, സിജിമോൻ ജോർജ് കളപ്പുരക്കൽ, റോയി കളപ്പുരയിൽ, അബ്രഹം കരിയാനിമറ്റം, സെബാസ്റ്റ്യൻ മാങ്കുഴിക്കരിയിൽ, പി.ഡി ജോസഫ് പുത്തൻപറമ്പിൽ, പോൾ പുത്തൻപുരക്കൽ,എൻ ജെ ജെയിംസ് നീരാളക്കോട്ടിൽ, ജെയിംസ് കൈതമലയിൽ, സിറിയക് കേക്കുംകാട്ടിൽ, കുര്യച്ചൻ തുരുത്തിപ്പള്ളി, വക്കച്ചൻ പുല്ലംകുന്നേൽ, പ്രദീപ്‌ പല്ലാട്ട്, ചന്ദ്രൻ പല്ലാട്ട്, സജി മേലുക്കുന്നേൽ, ജോർജ്കുട്ടി കുഴിവേലിൽ, ജെറിൻ ജെയിംസ് നിരാളക്കോട്ടിൽ, കെ.എം തോമസ് കളപ്പുരയിൽ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News