Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്നും മഴ കനക്കും: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

16 May 2024 07:24 IST

Enlight News Desk

Share News :

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി. 

സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന്കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 

ഞായറാഴ്ച അതിശക്തമായ മഴയും മറ്റുദിവസങ്ങളിൽ ശക്തമായ മഴയും ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഈ ചക്രവാതച്ചുഴിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. 

 ഇന്ന് മൂന്ന് ജില്ലകളിലും നാളെ ആറ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. ഞായറാഴ്ച ചില ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചതെങ്കിലും ഓറഞ്ച് അലർട്ടിന് സമാനമായ മഴ സാധ്യതയാണ് ഇവിടങ്ങളിലുള്ളത്.

യെല്ലോ അലർട്ട്

16-05-2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം

17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

18-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

19-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം



Follow us on :

More in Related News