Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2024 12:09 IST
Share News :
മുക്കം: നായ് കുറുകെ ചാടിയതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. മാവൂർ ചാത്തൻകുറ്റി മമ്മദാണ് (70) മരിച്ചത്. വെള്ളിയാഴ്ച രാത്രി കൊടിയത്തൂരിലാണ് അപകടം നടന്നിരുന്നത്.. മകനോടൊപ്പം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ നായ് കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ കോളജ്ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരണം.ഭാര്യമാർ: ഹവ്വാ ഉമ്മ, പരേതയായ പാത്തുട്ടി. മക്കൾ: മുജീബ് (ജിദ്ദ), മുബീന, മുനീർ (റിയാദ്)
മുസ്തഫ (ഇലക്ട്രീഷ്യൻ)
മുൻഷിദ. മരുമക്കൾ: സുഹൈറ, മുഹമ്മദലി പട്ടാമ്പി, ഫംസിയ, ഷംന, ബഷീർ പറപ്പൂര്. സഹോദരങ്ങൾ:
അഹമ്മദ് കുട്ടി, ഉമ്മർ, പരേതയായ ആയിശ കുട്ടി കച്ചേരിക്കുന്ന്, ഫാത്തിമ പാറമ്മൽ തടമേത്തൽ, റാബിയ വെള്ളലശ്ശേരി, പരേതനായ അബ്ദു റഹിമാൻ.
ചിത്രം :മമ്മദ്
Follow us on :
Tags:
More in Related News
Please select your location.