Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 08:18 IST
Share News :
കളഞ്ഞുകിട്ടിയ സ്വർണ്ണ ചെയിൻ ഉടമക്ക് തിരികെ നൽകി
പറവൂർ: റിട്ട പോലീസ് ഉദ്യാേഗസ്ഥന് കളഞ്ഞുകിട്ടിയ സ്വർണ്ണ കൈ ചെയിൻ ഉടമക്ക് തിരികെ നൽകി. ആഗസ്റ്റ് 26ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മേളത്തിനെത്തിയ വാദ്യകലാകാരൻ പറവൂർ പെരുമ്പടന്ന ഗാഗൻപറമ്പ് ജി എം മുരളീധരൻ്റെ കൈ ചെയിനാണ് മൂത്തകുന്നം ക്ഷേത്ര പരിസരത്ത് വച്ച് നഷ്ടമായത്. പോലീസിൽ നിന്നും സബ് ഇൻസ്പെക്ടറായി വിരമിച്ച മടപ്ലാതുരുത്ത് മങ്ങാടൻകാട്ടിൽ എം വി സോമന് അന്ന് തന്നെ ക്ഷേത്രപരിസരത്ത് നിന്ന് കൈ ചെയിൻ കിട്ടി. പ്രദേശവാസികളുടെ ആരുടെയെങ്കിലും ആകുമെന്ന് കരുതി വാട്സാപ്പ് ഗ്രൂപ്പിൽ വിവരം പോസ്റ്റു ചെയ്തു. രണ്ട് ദിവസം കഴിഞ്ഞിട്ടും ആരും അന്വേഷിച്ച് എത്താത്തതിനാൽ വടക്കേക്കര പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഭാര്യ സമേതം സ്റ്റേഷനിലെത്തിയ മുരളീധരന് പൊലിസിൻ്റെ സാന്നിധ്യത്തിൽ കൈ ചെയിൻ കൈമാറി.
Follow us on :
Tags:
More in Related News
Please select your location.