Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് വെളുപ്പിനെ ഉണ്ടായ കാറ്റിലും മഴയിലും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി

21 Aug 2024 12:24 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: വിജയ പുരം വില്ലേജിൽ മാങ്ങാനം കര കരോട്ട് ചന്ദ്ര വിലാസത്തിൽ  സ്വപ്നയുടെ വീടിന് മുകളിലേക്ക് സമിപത്ത് നിന്ന വലിയ പ്ലാവ് മറിഞ്ഞ് വീണ് ഭാഗിക നാശനഷ്ടം സംഭവിച്ചിട്ടുള്ളതാണ്.


2)ഓണംതുരുത്ത് വില്ലേജ് Jayakumar Padmavilasom Neendoor എന്ന കക്ഷിയുടെ വീടിൻ്റെ മുകളിലേക്ക് മരം വീണ് ഭാഗിക നാശനഷ്ടം ഉണ്ടായിട്ടുണ്ട്.


3)അതിരമ്പുഴ വില്ലേജിൽ ഇ. കെ. ഗോപാലൻ , കിഴക്കേക്കര എന്നയാളുടെ വീടിനുമുകളിലേക്ക് മരം വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുള്ളതാണ്.


4) പേരൂർ - സിനി രാജൻ, മoത്തിൽ, പേരൂർ എന്നയാളുടെ വീടിന് മുകളിൽ ഇന്ന് വെളുപ്പിന് ഉണ്ടായ കാറ്റിൽ പുറമ്പോക്കിൽ നിന്ന മരം വീണ് വീടിന് ഭാഗിക നാശ നഷ്ടം ഉണ്ടായി.


5)കൈപ്പുഴ വില്ലേജ് ഓഫിസിന് മുകളിൽ അയൽ പുരയിടത്തിൽ നിന്ന തേക്ക് മരം കടപുഴകി വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.


6) അതിരമ്പുഴ വില്ലേജിൽ ജോർജ്. കെ. ടി., കാഞ്ഞിരംകാലയിൽ എന്നയാളുടെ വീടിനുമുകളിലേക്ക് മരം വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുള്ളതാണ്.


7) ഓണംതുരുത്ത് വില്ലേജ് കാരിക്കൽ സുനിൽ എന്നയാളിൻ്റെ വീടിന് മുകളിലേക്ക് ഇന്നലെ രാത്രി ഉണ്ടായ കാറ്റിൽ മരം വീണ് ഭാഗിക നാശനഷ്ടം ഉണ്ടായിട്ടുണ്ട്.


8) പേരൂർ അമ്പിളി തങ്കച്ചൻ, വെട്ടിക്കോമ്പിൽ ഹൗസ് പേരൂർ എന്നയാളുടെ വീടിന് മുകളിൽ ഇന്ന് വെളുപ്പിന് ഉണ്ടായ കാറ്റിൽ മരം വീണ് വീടിന് Short നാശ നഷ്ടം ഉണ്ടായി.


9) ആർപ്പൂകര വില്ലേജ് , അപർണ്ണാലയം വീട്ടിൽ.ശിവൻ.പി.വ എന്നയാളുടെ വീടിന് മുകളിൽ ഇന്ന് വെളുപ്പിന് ഉണ്ടായ കാറ്റിൽ മരം വീണ് വീടിന് ഭാഗിക നാശ നഷ്ടം ഉണ്ടായി.


10)പെരുമ്പായിക്കാട് വില്ലേജ് - രാജമ്മ എം.കെ കൊല്ലംപറമ്പിൽ കുമാരനല്ലൂർ എന്ന വരുടെ വിടിന് മുകളിലേക്ക് സമിപപുരയിടത്തിലേ തേക്ക് മരം വീണു ഭാഗികമായ നാശനഷ്ടം സംഭവിച്ചു.


11)കൈപ്പുഴ വില്ലേജ് കുരിയാറ്റുകുന്നൽ കാർത്ത്യായനി എന്നയാളുടെ വിടിനുമുകളിൽ പ്ലാവ് വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.




Follow us on :

More in Related News