Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2024 11:22 IST
Share News :
കോഴിക്കോട്: പരിസ്ഥിതിയെ കുറിച്ച് കുട്ടികളിലും മുതിർന്നവരിലും അവബോധം വളർത്തിയെടുക്കണമെന്ന് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മറ്റി അഭിപ്രായപ്പെട്ടു. ലോക ഭൗമദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് അംഗങ്ങൾ അഭിപ്രായം രേഖപ്പെടുത്തിയത്.
ഭൂമിയെ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം വരും തലമുറയ്ക്ക് മനസിലാക്കി കൊടുക്കണം. സ്വസ്ഥിരമായ ഭാവി ഉറപ്പാക്കി കൊണ്ട് പരിസ്ഥിതിയുടെ സംരക്ഷണത്തിനായി സർക്കാർ സജീവമായി ഇടപെടൽ നടത്തണം.
ബോധവൽക്കരണവും പ്ലാന്റേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നതും ആവസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് പ്രാധാന പങ്ക് വഹിക്കുന്നുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പരിസ്ഥിതിയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കോർ കമ്മിറ്റി ചർച്ച ചെയ്തു.
റീജിയണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ, രാധ സജീവ് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.