Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും തെറിച്ചു വീണ് വയോധിക മരിച്ചു

26 Nov 2024 19:45 IST

ജേർണലിസ്റ്റ്

Share News :



ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും തെറിച്ചു വീണ് വയോധിക മരിച്ചു. ഉപ്പുതറ ചീന്തലാര്‍ കാറ്റാടിക്കവല ഒന്നാം ഡിവിഷനില്‍ പരേതനായ രാജമണിയുടെ ഭാര്യ സ്വര്‍ണം രാജാമണി (74)യാണ് മരിച്ചത്. ചൊവ്വാഴച രാവിലെ 8.20 ഓടെ കോട്ടയം- കട്ടപ്പന റൂട്ടില്‍ ഏറുമ്പടത്തിനു സമീപത്തായിരുന്നു അപകടം. ബസ് വളവ് വീശുന്നതിനിടെ സ്വര്‍ണം വാതിലില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചിരുന്നു. ആറാം മൈലില്‍ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകുന്നതിനായി ഏറമ്പടത്ത് നിന്നാണ് ഇവര്‍ ബസില്‍ കയറിയത്. ബസ് തൊട്ടടുത്ത വളവ് വീശുന്നതിനിടെ ഡോര്‍ തുറന്നു പോവുകയും ഇവര്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ് നിര്‍ത്തി സ്വര്‍ണത്തിന് ജീവനക്കാര്‍ വെള്ളം കൊടുത്തു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസി വയോധികയെ ഏലപ്പാറയിലെത്തിച്ച് ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കയച്ചു. ആശുപത്രിയിലെത്തും മുമ്പേ മരണം സംഭവിച്ചിരുന്നു. ബസിന്റെ പടിയില്‍ നിന്ന ഇവര്‍ ബസ് വളവ് വീശിയപ്പോള്‍ തെറിച്ച് ഡോറിന്റെ ലോക്കില്‍ വീണെന്നും ലോക്ക് തുറന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നുമാണ് അനുമാനിക്കുന്നത്. വര്‍ഷങ്ങളായി പീരുമേട് ടീ കമ്പനിയിലെ തൊഴിലാളിയായിരുന്നു സ്വര്‍ണം. സംഭവത്തില്‍ പീരുമേട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. കെ.എസ്.ആര്‍.ടി.സിയും അന്വേഷണം നടത്തും. മക്കള്‍: ശശി, ശശികല. മരുമക്കള്‍: സെ്റ്റല്ല, രാജന്‍ പരുത്തിവിള. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് ചിന്തലാര്‍ സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളിയില്‍. 



Follow us on :

More in Related News