Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കോളർഷിപ്പ് വിതരണം ചെയ്തു

26 Sep 2024 18:53 IST

- Anvar Kaitharam

Share News :

സ്കോളർഷിപ്പ് വിതരണം ചെയ്തു


പറവൂർ: സമൂഹം ഹൈസ്കൂളിൽ പാഠ്യ പഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കായി എപ്പിസെന്റർ ടെക്നോളോജിസ് ഏർപ്പെടുത്തിയ വിവിധ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ കെ ഗണേശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, മൊയ്‌തീൻ നൈന ഐ ആർ എസ് സ്കോളർഷിപ്പ് വിതരണോൽഘാടനം നിർവഹിച്ചു. എപ്പിസെന്റർ സി എസ് ആർ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പർ പോൾ ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഡി രാജ്‌കുമാർ, മുൻ എ ഇ ഒ സി എസ് ജയദേവൻ, കെ വിഷ്ണു നമ്പൂതിരി, പ്രധാനാധ്യാപിക രമ ഗോപിനാഥ്, പി ടി എ പ്രസിഡന്റ് ഹരിപ്രിയ, മാതൃസംഗമം കൺവീനർ ടെൻസി ഹാരിസ്, സ്റ്റാഫ് സെക്രട്ടറി എം ഹേമലത എന്നിവർ സംസാരിച്ചു. സംസ്ഥാനതല അണ്ടർ 17 ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇഷ ഫൈസൽ, സംസ്ഥാനതല അണ്ടർ 17 ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഫുട്ബാൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദിത് കൃഷ്ണ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Follow us on :

More in Related News