Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവേശനം നിഷേധിച്ചു ; യുവതി ആശുപത്രിക്ക് മുന്നിൽ കുഞ്ഞിന് ജന്മം നൽകി

05 Apr 2024 16:22 IST

sajilraj

Share News :

പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് രാജസ്ഥാനിൽ ഗർഭിണിയായ യുവതി സർക്കാർ ആശുപത്രിയുടെ ഗേറ്റിന് സമീപം കുഞ്ഞിന് ജന്മം നൽകി. സംഭവത്തിൽ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെ രാജസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.വിഷയം പുറത്തുവന്നതിന് പിന്നാലെ വകുപ്പ് അന്വേഷണ സമിതിക്ക് രൂപം നൽകിയതായി മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് പറഞ്ഞു. കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിച്ച്, കൻവാതിയ ആശുപത്രിയിലെ മൂന്ന് റസിഡൻ്റ് ഡോക്ടർമാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തതായി പ്രസ്താവനയിൽ പറയുന്നു.കേസിൽ അനാസ്ഥയ്ക്ക് കൻവാതിയ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ രാജേന്ദ്ര സിംഗ് തൻവാറിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഗർഭിണിയായ യുവതിയെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ വന്നതാണ് സംഭവത്തിന് കാരണം. പുറത്തേക്ക് നടക്കുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയുടെ ഗേറ്റിന് സമീപം കുഞ്ഞിന് ജന്മം നൽകുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

Follow us on :

More in Related News