Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 20:47 IST
Share News :
കടുത്തുരുത്തി: പട്ടികവർഗ വികസന വകുപ്പ് നടത്തിവരുന്ന സാമൂഹ്യപഠനമുറികളിൽ താൽകാലികാടിസ്ഥാനത്തിൽ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. മേലുകാവ്,പുഞ്ചവയൽ,വൈക്കം എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുടെ പരിധിൽ വരുന്ന പട്ടികവർഗകോളനികളിലെ സാമൂഹ്യപഠനമുറികളിലാണ് നിയമനം. ജൂൺ ഏഴിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ബിരുദധാരികളായ പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം പ്രോജക്ട് ഓഫീസർ,ഐ.ടി.ഡി.പി ഓഫീസ് , രണ്ടാം നില, മിനി സിവിൽ സ്റ്റേഷൻ, കാഞ്ഞിരപ്പള്ളി എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാം. ബയോഡേറ്റയിൽ പ്രവർത്തനക്ഷമമായ ഫോൺ നമ്പർ, ഇ മെയിൽ ഐ.ഡി എന്നിവ ഉൾപ്പെടുത്തണം.
Follow us on :
Tags:
More in Related News
Please select your location.