Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചായ്പന്‍കുഴിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം.

14 May 2024 09:12 IST

ENLIGHT REPORTER KODAKARA

Share News :


ചായ്പാന്‍കുഴി: കോടശേരി പഞ്ചായത്തിലെ ചായ്പന്‍കുഴിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം. മലയോരപ്രദേശമായചായ്പന്‍കുഴി, രണ്ടുകൈ, കുറ്റിച്ചിറ, വീരഞ്ചിറ, പുളിങ്കര പ്രദേശങ്ങളില്‍ നിന്ന് നിരവധി രോഗികള്‍ തൃശൂര്‍ മുളങ്കുന്നത്തുകാവിലുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ദിവസേന പോകുന്നുണ്ട്. ഇവര്‍ ചാലക്കുടിയിലെത്തിയ ശേഷം ഒന്നോ രണ്ടോ ബസുകള്‍ മാറികയറിയാണ് മെഡിക്കല്‍ കോളജിലെത്തുന്നത്. ചായ്പന്‍കുഴിയില്‍ നിന്ന് നേരിട്ട് ബസ് സര്‍വീസ് ആരംഭിച്ചാല്‍ രോഗികളുടെ ഈ ദുരിതയാത്രക്ക് പരിഹാരമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ കെ.എം.ജോസ് സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എക്ക് നിവേദനം നല്‍കി.


Follow us on :

More in Related News