Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2024 17:51 IST
Share News :
കടുത്തുരുത്തി: ഗൃഹനാഥൻ്റെ
സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മണിക്കുറുകൾക്കകം വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീണ് 2 പേർക്ക് പരിക്ക്. കാരിക്കോട് വെള്ളാരം കാലായിൽ പരേതനായ രവിയുടെ വീടാണ് തകർന്ന് വീണത്.അസുഖ ബാധിതനായ രവി ബുധനാഴ്ച വെളുപ്പിനാണ് മരിച്ചത് സംസ്കാര ചടങ്ങുകൾ മൂന്നിന് അവസാനിച്ചു. തുടർന്ന് വൈകിട്ട് ഏഴോടെ വേനൽ മഴക്കൊപ്പമെത്തിയ കാറ്റിൽ വീടിൻ്റെ മേൽക്കുരയും സംസ്കാര ചടങ്ങിനിട്ട പന്തലും കാറ്റ് പറത്തിക്കൊണ്ട് പോയി. സമീപത്ത് നിന്ന തെങ്ങും, പ്ലാവും വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണു. രവിയുടെ മകൾ ഷീബ (42), ബന്ധുവായ പൂഞ്ഞാർ സ്വദേശി ലീല (66) എന്നിവർക്കാണ് പരിക്കേറ്റത്.വീടിനകത്തുണ്ടായിരുന്ന ബാക്കിയുണ്ടായിരുന്ന ബന്ധുക്കൾ ഇറക്കി ഓടിയതിനാൽ അവർ രക്ഷപ്പെട്ടു. തലക്ക് പരിക്കേറ്റ ഇരുവരെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.