Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാര്‍ഥികള്‍ക്ക് ആവേശമായി.

05 Sep 2024 15:38 IST

- SUNITHA MEGAS

Share News :

കുറുപ്പന്തറ: ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിവരിച്ചുകൊണ്ടും കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാര്‍ഥികള്‍ക്ക് ആവേശമായി. പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ലാപ്‌ടോപ്പ് ഉപയോഗിച്ചു ഡിജിറ്റലായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കി കുട്ടികളില്‍നിന്നും നാമനിര്‍ദേശ പത്രിക സ്വീകരിച്ചു അതു സൂക്ഷ്മ പരിശോധന നടത്തി സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടപ്പാക്കിയത്.  

പീഡനാരോപണം- ആ ദിവസങ്ങളിൽ നിവിൻ കൊച്ചിയിലെന്നുതെളിയിക്കുന്ന ബില്ലുകൾ പുറത്ത്

നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ അതേ നടപടിക്രമത്തിലാണ് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നടന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കുന്നതിന് സഹായിക്കുന്നതിനായിട്ടാണ് സ്‌കൂളിലും തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. യുപിക്കും ഹൈസ്‌കൂളിനുമായി പ്രത്യേകം പോളിംഗ് ബൂത്തുകള്‍ ഏര്‍പെടുത്തിയിരുന്നു. അതാത് ബൂത്തില്‍ വോട്ട് ചെയ്യേണ്ട കുട്ടികളുടെ പേര് ഉള്‍പെടുത്തി ലിസ്റ്റ് തയാറാക്കി. ലിസ്റ്റില്‍ ഒപ്പിട്ടതിനു ശേഷം ചൂണ്ടുവിരലില്‍ മഷി അടയാളമിട്ട ശേഷമായിരുന്ന വോട്ടിംഗ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്യുന്ന മാതൃകയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചത്. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്സ് ക്ലബ് ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


Follow us on :

More in Related News