Wed May 14, 2025 1:09 PM 1ST

Location  

Sign In

വടയാർ കിഴക്കേക്കര ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ 10-ാമത് പ്രതിഷ്ഠാ വാർഷികം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.

30 Jan 2025 14:09 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം 133-ാം നമ്പർ വടയാർ കിഴക്കേക്കര ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ 10-ാമത് പ്രതിഷ്ഠാ വാർഷികം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. രാവിലെ മഹാഗണപതി ഹോമം, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കലശാഭിഷേകം എന്നിവയ്ക്ക് ശേഷം ഗുരുദേവക്ഷേത്രത്തിൽ കലശാഭിഷേകം, മഹാഗുരുപൂജ, ശാന്തിഹവനം എന്നിവ നടന്നു. ശാഖാ പ്രസിഡൻ്റ് എം.എസ് സനൽകുമാർ,ശാഖാ സെക്രട്ടറി എൻ.ആർ മനോജ്, വൈസ് പ്രസിഡൻ്റ് അഡ്വ.കെ.ആർ പ്രവീൺ, കെ.ആർ ചക്രപാണി, എം.കെ പങ്കജൻ, ഇ.ഡി ദിലീപ് കുമാർ, മധുസൂദനൻ കളക്കണ്ടത്തിൽ, ഷീബാ അജയൻ, അമ്പിളി മായാത്മജൻ, രമണി മണലേൽപ്പറമ്പ്, സജി പറണ്ടയിൽ, ദീപാഷാജി, തങ്കച്ചൻ കറുകത്തറ, ബിന്ദു മധു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വൈക്കം അനൂപ്, ബിനീഷ് കുറവിലങ്ങാട് എന്നിവർ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് പ്രസാദം ഊട്ട് നടന്നു. വൈകിട്ട് സർവ്വൈശ്വര്യപൂജ, ദീപാരാധന, ഭജന എന്നിവയും പ്രതിഷ്ഠാ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കും.

Follow us on :

More in Related News