Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 12:30 IST
Share News :
തിരൂരങ്ങാടി :പ്ലസ് ടു വിദ്യാർഥികളുടെ മർദ്ദനത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് സാരമായ പരുക്ക്. തെയ്യാലിങ്ങൾ എസ്.എസ്.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയും കൊടിഞ്ഞി കടുവാളൂർ മങ്കട അബ്ദുറഷീദിന്റെ മകനുമായ മുഹമ്മദ് സിനാൻ(18)നെയാണ് പരുക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രസ്തുത വിദ്യാർഥികൾ തന്നെ സ്ഥിരമായി റാഗ് ചെയ്യാണ്ടെന്നും, ബുധനാഴ്ച റാഗ്‌ചെയ്യാനുള്ള ശ്രമത്തിൽനിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പിടിച്ചുതള്ളി താഴെയിട്ട് മാരകമായ ആയുധംപോലുള്ള സാധനംകൊണ്ട് ഇടിക്കുകയായിരുന്നു എന്ന് സിനാൻ പറഞ്ഞു.
കൊടിഞ്ഞി തിരുത്തി, നന്നമ്പ്ര പ്രദേശത്തുള്ള കണ്ടാലറിയാവുന്ന വിദ്യാർഥികളാണ് മർദ്ദിച്ചതെന്നും സിനാൻ പറഞ്ഞു. സംഭവത്തിൽ സ്‌കൂൾ അധികൃതർ നിസ്സംഗ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് അധ്യാപകരുടെ നിലപാട്. സിനാനെ മർദ്ദിച്ച വിദ്യാർഥികൾ സ്‌കൂളിൽ സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും പലതവണ ഇവരെ സ്‌കൂളിൽനിന്നും പുറത്താക്കിയിരുന്നതായും വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ് സിനാന്റെ രക്ഷിതാക്കൾ.
Follow us on :
Tags:
More in Related News
Please select your location.