Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ചങ്ങാതികൂട്ടത്തിൻ്റെ നേതൃത്വത്തിൽ ജലാശയങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കി ശുചീകരിച്ചു.

11 Apr 2024 18:21 IST

santhosh sharma.v

Share News :

<iframe width="1280" height="720" src="https://www.youtube.com/embed/8VUlmmlf2vk" title="വൈക്കത്ത് ചങ്ങാതികൂട്ടത്തിൻ്റെ നേതൃത്വത്തിൽ ജലാശയങ്ങളിലെ മാലിന്യങ്ങൾ നീക്കി ശുചീകരിച്ചു" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>


വൈക്കം: ജലാശയങ്ങളെ വൃത്തിയായി സൂക്ഷിക്കുക എന്ന ഉദ്ദേശത്തോടെ മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി ഗവൺമെൻ്റ് ആശുപത്രി അറ്റൻ്റെഴ്സിൻ്റെ കൂട്ടായമയായ ചങ്ങാതികൂട്ടത്തിൻ്റെ നേതൃത്വത്തിൽ കായലിലേയും പുഴയിലേയും

പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കി ശുചീകരിച്ചു. വൈക്കം കായലിൻ്റെ ബോട്ട് ജെട്ടി പരിസരവും മൂവാറ്റുപുഴയിൻ്റെ ഉദയനാപുരം, മറവൻതുരുത്ത്, ചെമ്പ്, തലയോലപറമ്പ് പഞ്ചായത്ത് പരിധിയിലുള്ള ഇരുവശങ്ങളിലും അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക്ക് കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്തു. രാവിലെ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച സേവന പ്രവർത്തനം മാലിന്യമുക്ത നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി ശ്രീശങ്കർ ഫ്ലാഗ് ഓഫ് ചെയ്തു. പി.സോമൻ പിള്ള, കെ. രാജു, ഉഷ, എം. സത്യൻ, രാജി വി.കെ, കെ.പി മധുസൂധനൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സുഗമമായി ഒഴുകിക്കൊണ്ടിരുന്ന പുഴയെ മാലിന്യ മുക്തമാക്കി പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തകർ പ്ലക്കാർഡുകളും ഏന്തി ഒരു ദിനം നീണ്ട് നിന്ന ശുചീകരണ പ്രവർത്തനം നടത്തിയത്.




Follow us on :

More in Related News