Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാട്ടർ അതോറിറ്റി എഞ്ചിനീയർ ഓഫീസ് ഉപരോധിച്ചു

08 May 2024 08:23 IST

Anvar Kaitharam

Share News :

വാട്ടർ അതോറിറ്റി എഞ്ചിനീയർ ഓഫീസ് ഉപരോധിച്ചു


പറവൂർ: കരുമാല്ലൂർ പഞ്ചായത്തിലെ വാർഡ് രണ്ട്, മൂന്ന് ഉൾപ്പെടുന്ന മാഞ്ഞാലി പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പറവൂർ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു. ഒരാഴ്ചയായി വെള്ളം ലഭിക്കാത്തതിനാൽ നാട്ടുകാർ സ്വന്തം നിലയിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചാണ് ആവശ്യം നിറവേറ്റിയിരുന്നത്.

രണ്ട്, മൂന്ന് വാർഡ് മെംബർമാരായ ടി.എ. മുജീബ്, കെ.എ. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തിൽ കുത്തിയിരിപ്പ് സമരവും ഉപരോധവും സംഘടിപ്പിച്ചത്.

സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ ടി. എ. നവാസ്, കെ.വി. പോൾ, ഫ്രാൻസിസ് തറയിൽ, പി.എ. സക്കീർ, സൈന ബാബു, അനിൽ ആർ. നായർ, കെ.എം. കൃഷ്ണലാൽ, കെ. എം. അനസ്, വി.എം. അബ്ദുൽ കലാം, ടി.എച്ച്. അനസ്, റിഥിൻ ഗോപി, ഷാനവാസ്, എ.എ. അൻസാരി, ഷംസുദ്ദീൻ, അജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

Tags:

More in Related News