Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2025 05:46 IST
Share News :
മലപ്പുറം : മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തിൽ കേവലം പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം മാറ്റങ്ങളെ മനസ്സിലാക്കി സാങ്കേതിക വൈദഗ്‌ധ്യമുള്ളവരായി ജോലിയെ സമീപിക്കാൻ കഴിയണമെന്ന് രാജ്യസഭാംഗം അഡ്വ.ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മലപ്പുറം എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ കൊണ്ടോട്ടി ഇ എം ഇ എ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച പ്രയുക്തി 2025 മെഗാ തൊഴിൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസരങ്ങളുടെ ലോകത്ത് തൊഴിൽ കണ്ടെത്താൻ ആശയങ്ങൾ വളർത്തുകയും വിവിധ മേഖലകളിൽ വൈദഗ്ധ്യം ഉള്ളവരായി മാറുകയും ചെയ്യണം. തൊഴിൽ തേടുന്നവരിൽ നിന്നും തൊഴിൽ നൽകുന്ന സംരംഭകരായി ഉയർന്നുവരണമെന്നും എം.പി. പറഞ്ഞു.
പി. അബ്ദുൽ ഹമീദ് എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. പി.കെ ബഷീർ എംഎൽഎ മുഖ്യാതിഥിയായിരുന്നു.
ഇ.എം.ഇ.എ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള 42 തൊഴിൽ ദാതാക്കൾ പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച മേളയിൽ എഴുന്നൂറോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. 81 പേർക്ക് ജോലി ലഭിക്കുകയും 300 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
പരിപാടിയിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ചുമതലയുള്ള സുനിത എസ് വർമ്മ, വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്മെന്റ് ഓഫീസർ ടി. ബിന്ദു, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എ.എം. റിയാദ്, ഐ.ക്യു.എ.സി കോഡിനേറ്റർ കെ. ഹൗലത്ത്, ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ പി.കെ. മുനവർ ജാസിം, പ്രോഗ്രാം കോഡിനേറ്റർ എ.എ. നഹാസ് ഷാ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.