Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനകമല തീര്‍ഥാടനകേന്ദ്രത്തില്‍ തിരുനാള്‍ ആഘോഷിച്ചു

15 Apr 2024 18:23 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :




കൊടകര: കനകമല കുരിശുമുടി തീര്‍ഥാടന കേന്ദ്രത്തിലെ വി.അന്തോണിസിന്റെയും വി. സെബസ്ത്യാനോസിന്റയും സംയുക്തതിരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.തിരുനാള്‍ ദിവ്യബലിക്ക് ഫാ. ഗ്ലസിന്‍ പിയൂസ് കൂള മുഖ്യകാര്‍മ്മികത്വം വഹിച്ചു.

 ഫാ. ഷാജു ചിറയത്ത് തിരുനാള്‍ സന്ദേശം നല്‍കി. സമൂഹബലിക്ക് ഫാ. ജോസഫ് ഗോപുരം മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു. ആഘോഷചടങ്ങുകള്‍ക്ക് തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അലക്‌സ് കല്ലേലി തിരുനാള്‍ കണ്‍വീനര്‍ തോമസ് കുറ്റിക്കാടന്‍, കൈക്കാരന്‍മാരായ ആന്റണി കരിയാട്ടി , ജോസ് വെട്ടുമണിക്കല്‍, ഷിജു പഴേടത്ത്പറമ്പില്‍ , ലിജോ ചാതേലി , പി.ആര്‍. ഒ. ബിജു ചുള്ളി എന്നിവര്‍ നേതൃത്വം നല്‍കി

Follow us on :

More in Related News