Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2024 20:25 IST
Share News :
കൂരാച്ചുണ്ട്: കിണര്‍ വൃത്തിയാക്കാനിറങ്ങി കുടുങ്ങിയ വയോധികന് രക്ഷകരായി അഗ്നി രക്ഷാ സേന. കൂരാച്ചുണ്ട് മുടിയൻ ചാൽ (പട്ടാണിപ്പാറ ) കായ തടത്തിൽ ശങ്കരന്‍( 70) ആണ് കിണറിൽ അകപ്പെട്ടത്. കൂരാച്ചുണ്ട് കുഴുപ്പിൽ ടോമിയുടെ ഏകദേശം 35 അടിയോളം താഴ്ചയുള്ളതും വായുസഞ്ചാരം കുറവുള്ളതുമായ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍ കെ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഇയാളെ രക്ഷപ്പെത്തി. ഫയർ & റെസ്ക്യൂ ഓഫീസർമാരായ പി .ആര്‍ .സോജു ,പി .ആര്‍ .സത്യനാഥ് , എം. മനോജ് ,ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ സി .കെ .സ്മിതേഷ് , ഹോംഗാർഡ് അനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.